About Me

My photo
Irumbuzhi malappuram District, kerala, India
"എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...

Monday, March 14, 2011

"ഞാന്‍"

തെരുവിലെവിടെയോ
ഇണയെ നഷ്ട്ടപ്പെട്ട
ഒറ്റചെരുപ്പ്

നിരത്തിലോടുന്ന വാഹനങ്ങളോക്കെയും കയറിയിറങ്ങി
ബ്രെയ്ക്കിട്ടു ചതഞ്ഞരഞ്ഞ്‌
നടന്നുപോവുന്ന പലരും
അലക്ഷ്യമായി തട്ടിത്തെറിപ്പിച്ച്
രൂപവും ഭാവവും ഏറെ മാറിയിരിക്കുന്നു.

ആരോടെങ്കിലും ക്ഷമിക്കാനുള്ള സ്നേഹമോ
സഹിക്കാനുള്ള ക്ഷമയോ
തകര്‍ക്കാനുള്ള ക്രോധമോ ഇല്ലാത്ത
ധരിക്കാന്‍ അരക്കെട്ടില്ലാത്ത
അടിവസ്ത്രം പോലെ
പ്രാണവായുവിനായി
കേഴുന്ന ജീവകോശം

നീതിയെ സ്നേഹിച്ച്‌
അനീതിയെ കെട്ടിപ്പിടിക്കുന്ന
കളിയിലെ നിയമങ്ങളെല്ലാം തെറ്റിച്ച്‌
കളിയില്‍ രസമുണ്ടെന്നു വാദിക്കുന്ന
മോഹങ്ങള്‍ക്കും യാഥാര്‍ത്ഥങ്ങല്‍ക്കും
അപ്പുറത്തുള്ള ശാന്തി തീരങ്ങളില്‍
വിഷാദം മാത്രം പങ്കുവെക്കുന്ന
ദുരിതത്തിനും ദാരിദ്ര്യത്തിനുമപ്പുറം
ആത്മാവിന്‍റെ നന്മയെ തിരയുന്ന

അശക്തന്‍റെ അവകാശത്തിലും
ശക്തന്‍റെ നിയമത്തിനുമിടയില്‍
എവിടെയെന്‍ രക്ഷ?

ഭീരുവിവിന്‍റെ ഒളിത്താവളത്തിനും
ധീരന്‍റെ സങ്കേതത്തിനുമിടയില്‍
എവിടെയെന്‍ കോട്ട?

പകല്‍ സ്വപ്നങ്ങളിലും
ഉറക്കം വരാത്ത രാത്രികളിലും
ക്ഷണിക്കപ്പെടാത്ത ഒരഥിതിയെപ്പോലെ
എന്‍റെ മരണം
സദാ പോക്കറ്റിലിട്ടു നടക്കുന്നതുകൊണ്ടാവാം
എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു

പകുതിമാത്രം വെള്ളമുള്ള ബക്കറ്റിലേക്ക്
എടുത്തുചാടി ആത്മഹത്യക്ക് ശ്രമിച്ച
കഴുത്തില്‍ കുരുക്കിടാന്‍ മറന്ന്
സ്റ്റൂള്‍‍ തട്ടിത്തെറിപ്പിച്ച
ഇതുവരെ പിടിക്കാന്‍ കിട്ടാത്ത
എന്‍റെ തലക്കുപിന്നാലെ
ഓടിക്കിതച്ച്‌

തിരകള്‍ ഒടുങ്ങാത്ത ഈ സമുദ്രത്തില്‍
മോചനം കാത്തു കഴിയുന്ന തടവുകാരന്‍

എന്നിട്ടും,
ഞാനീ ചുമട് ഇറക്കിവെച്ചില്ല
ഇതാണല്ലോ എന്‍റെ ശരീരവും ജീവിതവും

പോകുന്നിടത്തെല്ലാം
കൊണ്ടുപോകുവാന്‍
ആഗ്രഹിക്കുന്നില്ലെങ്കിലും
തിരക്കുപിടിച്ച നഗരവീഥികളില്‍ മാത്രമല്ല
ഒറ്റവരിപ്പാതപോലും ഇല്ലാത്ത
ഇടവഴികളിലും
പൊടിപടലമേറ്റു തുരുമ്പിച്ച
വീടിന്‍റെ വരാന്തയിലും
ഓട്ടവെളിച്ചം പോലും കടന്നുവരാത്ത
ഇരിപ്പുമുറിയിലും
എല്ലായിടത്തും താങ്ങികൊണ്ടുപോകുന്നു

തെരുവോരത്ത് വിരിച്ചുകിടത്തിയ
പൊരിവെയിലത്ത് ചില്ലറതുട്ടുകള്‍കൊണ്ട്
ഏറുകൊള്ളുന്ന പിച്ചക്കാരന്‍
ഓടയില്‍ പുഴു അരിച്ചു കരയുന്ന
പ്രസവിച്ചു തള്ളിയ പിഞ്ചു കുഞ്ഞ്‌
താളമിടാന്‍ വിരലുകളില്ലാത്ത
തെരുവു ഗായകന്‍
ഇതൊക്കെയും മറികടന്ന്‌
ഞാന്‍ ‍യാത്ര തുടരുന്നു
ഒറ്റപ്പെടലിന്‍റെ
അപരിചിതമായ
മേച്ചില്‍ പുറങ്ങളിലൂടെ
ഒരിക്കലുമൊടുങ്ങാത്ത
കലുഷമായ പാതയിലൂടെ
വിജനമാം മരിഭൂമിയിലെ
ഇനിയും കണ്ടെത്താത്ത
ഒറ്റമരത്തിന്‍ തണല്‍ തേടി.


_മുനീര്‍ ഇരുമ്പുഴി
14.03.2011