About Me

My photo
Irumbuzhi malappuram District, kerala, India
"എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...

Sunday, October 30, 2011

ഉച്ചരിക്കപ്പെടാത്ത വാക്ക്

പറയണമെന്നുണ്ടായിരുന്നെനിക്ക്
പക്ഷെ ഞാന്‍ തടവുകാരനാണ്
എന്‍റെ തന്നെ വാക്കുകളുടെ.
ഇതുവരെ ഉച്ചരിക്കപ്പെടാത്ത വാക്കിന്‍റെ മൌനത്തില്‍
നിറയുന്ന കണ്ണും തുടിക്കുന്ന ഹൃദയവും
ദുഷ്ട്ടനാം നിശബ്ദതയുടെ
കരങ്ങളില്‍ കിടന്നു പിടയുന്നു...
പറയാന്‍ വാക്കുകള്‍ ഒന്നും ശേഷിക്കുന്നില്ല
പറഞ്ഞതും പറയാതിരുന്നതും
പറയേണ്ടതായിട്ടുള്ളതും ഒന്നു തന്നെ
അവ പറയുമ്പോള്‍ എന്നും മാറുകയാണ് .
നല്ലതേ പറയാവൂ എന്ന് വിസ്വസിക്കുന്നതുകൊണ്ടാണോ
ഏതു ചീത്ത വാക്ക് പറഞ്ഞാലും
അത് നല്ലതാണെന്ന് തോന്നാനാവശ്യമായ
ന്യായങ്ങള്‍ ഉടനെത്തന്നെ
തന്നില്‍ നിന്നു തന്നെ കിട്ടുന്നത്?
വാക്കുകളുടെ അളവു കോലുകളുടെ നീളം ശാശ്വതമോ?
ആകെ ഒരു വാക്കേയുള്ളൂ പറയാന്‍,
അതൊരു പാഴ് വാക്കായാലോ?
ആ വാക്ക് പറയാനുള്ള ഒരുക്കത്തിനിടയില്‍
മറന്നു പോവുകയോ?
പറഞ്ഞ വാക്കുകളുടെ ഊഷ്മളതയെ കുറിച്ചു
ഓര്‍ത്തു ഊറ്റം കൊള്ളാനല്ല
മറിച്ചു,
പറയാത്ത വാക്കിന്റെ അഭാവത്തെ കുറിച്ചോര്‍ത്തു
ഖേദിക്കാനാണനിക്കിഷ്ട്ടം.
ഒന്നിനെ കുറിച്ചും പറയാന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ മാത്രമാണ്
ഞാന്‍ സ്വതന്ത്രനാവുന്നത്.
.....................................
'ഹ്രദയം മീട്ടാതിരിക്കൂ കൂട്ടുകാരാ
നീയാണെന്‍റെ ലോകം
എന്നെ വിട്ടു നീ പോകരുതേ'
മൌനം വാചാലതയോട് പറയുന്നത് ഞാന്‍ കേള്‍കുന്നു...
നിശ്ശബ്ദതയുടെ ചില്ലയില്‍
നിശ്വാസ്വം മഞ്ഞായി വീണു ചിതറുമ്പോള്‍
ഹ്രദയം വിതുമ്പുമ്പോള്‍
പ്രിയ വാക്കേ,
ഞാന്‍ നിന്നെ മാത്രം ഓര്‍ത്തിരിക്കയാണ്.

Tuesday, October 18, 2011

ഒറ്റകമ്പി നാദം

നിന്നോടെനിക്കുള്ളത്
എന്നെ താരാട്ടു പാടി ഉറക്കുന്ന
പ്രിയ സഖിയോടുള്ള പ്രണയം
ഏതു പകലിലും ഉറക്കത്തിലേക്കെന്നെ നയിക്കാന്‍
കഴിവുള്ള നിന്‍റെ ഓടക്കുഴല്‍ ഗാനം
എന്‍റെ നിശബ്ധതയിലുള്ളത് നിന്‍റെ ശബ്ദം മാത്രമാണ്
വിശപ്പുള്ള നിനക്കായി എന്‍റെ രക്ത്തമത്രയും
നീക്കിവെച്ചിരിക്കുന്നു ഞാന്‍
നീ ജയിക്കണം
ഇപ്പോഴും,
എപ്പോഴും
നീ ജയിച്ചാല്‍,
അല്ലെങ്കില്‍ ഞാന്‍ നിനക്കു തോറ്റു തന്നാല്‍,
എനിക്ക്
ഒരു സൂചികുത്തിന്‍റെ
വേദനയും
ചൊറിച്ചിലും അല്പം രക്തത്ത നഷ്ട്ടവും
തീര്‍ച്ചയായും ഉണ്ടാവും
നീ എന്നെ ഭക്ഷിക്കുകയാണെന്നു നീയും
നീ സ്വയം ആത്മഹത്ത്യക്ക്‌ മുതിരുകയാനെന്നു
ഞാനും വിജാരിക്കുന്നു...
ഞാനൊന്ന് എന്‍റെ ഞരമ്പുകളെ
മസിലുകളെ ബലം കൊടുത്താല്‍ മാത്രം മതി,
നിനക്കു നിന്‍റെ ജോലി തുടരാനും
പിന്തിരിയാനും കഴിയാതെ വരും
നീ വിശപ്പ്‌ മാറ്റുന്നയിടം ഒന്ന് തലോടി
നിന്‍റെ ജീവന്‍ മായ്ച്ചു കളയാമെനിക്ക്
നീ ആരായിരുന്നെന്ന്
മറക്കാമായിരുന്നെനിക്ക്
നിനക്കാണു
എന്നേക്കാള്‍
ബുദ്ധിയും
കൌശലവും
മെയ്സ്വാധീനവും
വേഗതയും ഉള്ളത്
പക്ഷെ,
നിനക്കു
തെറ്റുപറ്റിയാല്‍
നിന്‍റെ വിശപ്പും ദാഹവും പ്രാണനും
അതോടെ നില്കും എന്നത് മാത്രമാണ് എന്‍റെ ഭയം.
എന്നോടൊത്തുള്ള നിന്‍റെ (എന്‍റെയും)ഈ കളിയില്‍
(കാര്യത്തിലും)നിന്‍റെ പ്രയത്ത്നം എത്ത്രത്തോളം വലുതാണെന്നു
എനിക്കു ഊഹിക്കാന്‍ കഴിയും
നീ കൊടുക്കുന്ന പ്രാധാന്യവും നിനക്കു കിട്ടുന്ന സംത്രിപ്ത്തിയും
വളരെ വലുതായതുകൊണ്ടാണ്
എനിക്ക്
നിന്നോട് വെറുപ്പില്ലാത്തത്.
ഒരിറ്റു രക്ത്തമേ എനിക്കു നഷ്ട്ടപെടൂ,
അതുമൂലം നിന്‍റെ വയറു നിറയുമെങ്കില്‍
ഞാനും നിന്നെക്കാള്‍ സംത്രിപ്ത്തനാണ്.