About Me

My photo
Irumbuzhi malappuram District, kerala, India
"എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...

Monday, July 25, 2011

ഞാനും "ഫെയ്‌സ്ബുക്കും"

"ഫെയ്‌സ്ബുക്ക്" നല്ല ഒരു സൗഹൃദത്തിന്‍റെ പര്യായമാണ്. അകലെയാവുംബോഴും അരികിലാവുംബോഴും ആത്മ മിത്രങ്ങളുമായി എപ്പോഴും ആശയവിനിമയം ചെയ്യാന്‍ ഇന്ന് ഈ കൂട്ടായ്മ അനിവാര്യമാണ്. എന്നാല്‍, എനിക്ക് വ്യക്തിപരമായി ഫെയ്‌സ്ബുക്ക് വെറും ഇഷ്ടാനിഷ്ട്ടങ്ങളുടെ നിഴലുകള്‍ മാത്രം പ്രകടിപ്പിക്കാനുതകുന്ന ഒരു ക്കൂട്ടായ്മ മാത്രമാണ്‌. അല്ലെങ്കിലും സുഹുര്‍ത്തുക്കളെ സമ്പാദിക്കാന്‍ ഒരു ഫെയ്‌സ്ബുക്കിനവുമോ? ഒരുപാട് സുഹൃത്തുക്കളെ ഉള്‍ക്കൊള്ളാനുള്ള ആഗ്രഹമുണ്ടെങ്കിലും അതിനുള്ള വിശാലതയൊന്നും ഈ 'ബുക്കിനു' ഉണ്ടെന്നോ അതിനു കഴിയുമെന്നോ തോന്നുന്നില്ല.
സ്നേഹത്തിന്‍റെ ഉറവയുള്ളിടത്തെക്ക് സൗഹൃദം പൂണ്ടിരിക്കുന്ന 'ബുക്കിന്‍റെ' വേരുകള്‍ കടന്നു ചെല്ലുന്നില്ല. സ്നേഹം സൌഹാര്‍ദം കൊണ്ട് മാത്രം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഒന്നായിരുന്നിട്ടു പോലും ഇവിടെ സ്നേഹം പരസ്പരം ഉപയോകിക്കാന്‍ കഴിയാത്ത പാഴ് വസ്ത്തുവായി നമ്മോടൊപ്പം അഴുകി നശിച്ചുപോവുന്നു. പരിജയപ്പെടുന്ന ഏതൊരാളുമായും വളരെ പെട്ടെന്ന് അടുക്കുകയും അടുക്കുന്നത്ര വേഗത്തില്‍ അകറ്റിമാറ്റുകയും ചെയ്യുന്ന ദോഷം ഫൈസുബൂക്കിനുണ്ട്. അതുകൊണ്ടുതന്നെ ഒരു സാങ്കല്പികലോകത്തില്‍ മാത്രമേ സൗഹൃദം സാധ്യമാകൂ എന്ന് ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. തൊട്ടാല്‍ പൊട്ടുന്ന ഈഗോയും അതിവൈകാരികതയും ക്ഷോഭവുംകൊണ്ട് എത്രയെത്ര 'നല്ല' സൗഹൃദങ്ങളാണ് നഷ്ട്ടപെടലിന്‍റെ വക്കിലെത്തിയത്!? കാന്‍സര്‍ വന്ന ശരീരഭാഗം മുറിച്ചുമാറ്റുമ്പോഴുള്ള അസഹ്യവും അനിവാര്യവുമായ വേദനയോടെയാണ് ഹൃദയത്തോടു ചേര്‍ന്നുനിന്ന ചില സുഹൃത്തുക്കളെ പറിച്ചെറിഞ്ഞത്?! സൌഹാര്‍ദം തൊട്ടു തീണ്ടാത്ത രക്തബന്ധുക്കളും, സ്വന്തം രക്ത്തത്തെക്കാള്‍ മറ്റുള്ളവരെ സ്നേഹിക്കുന്ന ചെങ്ങാതിമാരുമുള്ള യഥാര്‍ഥലോകത്തിലെ സൗഹൃദങ്ങള്‍ക്ക് ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നു എന്ന ബോധമാകാം എല്ലാവരെയും പോലെ എന്നെയും ഈ അയഥാര്‍ഥ ലോകങ്ങളിലേക്ക് നയിക്കുന്നത്. ഇവിടെ ഉത്തരവാദിത്വങ്ങളില്ല. ബോധ്യപ്പെടുത്തലുകളും കുമ്പസാരങ്ങളും ഇല്ല. നോവലും നോവിക്കലും ഇല്ല. അടുക്കുന്ന എന്തിനോടും ജന്മവാസനകൊണ്ട് ഉണ്ടായിപ്പോകുന്ന ആത്മബന്ധം മാത്രം ഇവിടെയും ഉണ്ട്. അത്രയേ ഉള്ളുതാനും!
ഇതു വഴി നല്ല ചില സുഹുര്തുക്കളെ സംബാധിക്കാന്‍ കഴിഞ്ഞതുപോലെ കുറെയേറെ സുഹുര്‍ത്തുകളോട് അകലെയല്ലാത്ത ഒരാത്മബാന്തം നിലനിര്‍ത്താനും അവസരമുണ്ടായിട്ടുണ്ട് .
പുസ്തകങ്ങളിലേക്കും സിനിമകളിലേക്കും പാട്ടുകളിലേക്കും പോകുന്ന ലാഘവത്തോടെ, സ്വാഭാവികതയോടെ, ആര്‍ത്തിയോടെ എനിക്ക് പരിചയമില്ലാത്ത വിചിത്രവും വിഭിന്നവുമായ രുചികളിലൂടെ സഞ്ചരിക്കുന്നു. ഭാര്യയും ഭര്‍ത്താവും മകനും സഹോദരനും സഹോദരിയും ഇവിടെ നല്ല കൂട്ടുകാര്‍ മാത്രമേ ആവുന്നുള്ളൂ എന്ന് മാത്രം. ചോദ്യം ചെയ്യലില്ല, വിശദീകരണമില്ല. ഇഷ്ടമില്ലാത്തതെന്തെങ്കിലും തോന്നിയാല്‍ ആരെയും എപ്പോഴും ബ്ലോക്ക് ചെയ്യാം. ബന്ധങ്ങള്‍ ഉണ്ടാക്കലും വേര്‍പെടുത്തലും വളരെ എളുപ്പം. ഒന്നിലും മുഴുകുകയല്ല. യഥാര്‍ഥ്യബോധത്തോടെ സാധ്യതകളെ ഉപയോഗിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്...!
ഞാന്‍ കാത്തിരിക്കുന്നത് യവ്വനത്തെയാണ് ഒരിക്കലും മരിക്കാത്ത സൗഹൃദത്തിന്‍റെ നിത്യ യവ്വനത്തെ! പൂക്കളും പറവകളും നിറഞ്ഞ പ്രക്രതിയുടെ ഊഷ്മളമാം ഉണര്ത്തുപാട്ടില്‍ ഇനിയും വിരിയാനിരിക്കുന്ന സൗഹൃദത്തിന്‍റെ നിര്‍മലതയില്‍ ആത്മബന്ധങ്ങളുടെ സങ്കല്പങ്ങള്‍ക് നിറച്ചാര്‍ത്ത് അണിയിച്ചുകൊണ്ട്‌ നമുക്കിവിടെ തുടരാം...
പ്രിയ സുഹുര്‍ത്തെ, എന്‍റെ സുഹുര്‍ത്തായി നീ എന്‍റെ കൂടെ എന്നും ഉണ്ടായേ തീരു. അല്ലാത്തപക്ച്ഷം കൊടും കാട്ടിലകപ്പെട്ട മന്ദബുദ്ധിയെപ്പോലെ ഞാന്‍ നിലാരംബനായിപ്പോവും ...!

muneerinny@gmail.com
skype; muneerinny
Google Talk; muneerinny
facebook; muneerinny
ooVoo; muneerinny
Mo; 0091 9745349263