About Me

My photo
Irumbuzhi malappuram District, kerala, India
"എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...

Wednesday, February 22, 2012

പുനര്‍ജ്ജനി

ഹിതത്തില്‍ തെളിയുന്നില്ല യാതൊന്നും
ഈ നിമിഷം വരെയുള്ളതിലല്‍പവും

ഓര്‍മ്മ എന്നതസത്ത്യമോ
മറവി മരണമോ
മനസ്സെന്നതൊന്നില്ലന്നോ

ചിന്താപരമാം സ്മരണകള്‍ക്ക് രക്ഷപെടാന്‍
തലയോട്ടി പിളര്‍ത്തിയതാര്
ഓര്‍മ്മകള്‍ക്ക് ഒളിക്കാനിടം കൊടുത്തതാര്
തിളക്കും എണ്ണയില്‍നിന്നുമെടുത്ത് തീകുണ്ഡത്തിലേക്കിട്ടതാര്

തിരഞ്ഞലയുന്നു ക്ലാവ് പിടിച്ചയോര്മകളെ
വ്രണം പുരണ്ടു തുരുമ്പിച്ച പൂട്ടിയ ചങ്ങലകളെ

മനസ്സിന്‍റെയിരുണ്ട ആകാശകോണുകളൊക്കെയും ശൂന്യം
വിജനതയിലെവിടെയലയണം
ഏതു മാറാപ്പില്‍ ചികയണം
സഹജീവികള്‍തന്‍ ശേഷിപ്പുകള്‍

ഞാനെനിക്കന്ന്യനായി മാറിയോ
അന്ന്യര്‍ക്കന്ന്യനായി തോനിയോ
തഴഞ്ഞുവോ മലീമസമെന്നോതി സര്‍വ്വരും

താളം പിഴചൊരെന്‍ ഹ്രദയ മിടിപ്പതിന്‍
അവസാന നിലവിളിയുടെ മാറ്റൊലികളെ തിരയുന്നു

അവ്യക്തമായി തെളിയുന്നു
നിണമൊഴുകുന്ന ഇരുണ്ട രണ്ടു കണ്ണുകള്‍
ഒലിച്ചിറങ്ങുന്നു രക്ത്തം ദേഹമാസകലം
ഇറ്റിറ്റു വീഴുന്നു നഗ്നപാതങ്ങളെയും വിഴുങ്ങി
ഒഴുകുന്നു വിണ്ടുകീറിയ ഭൂമിയേയും നക്കി തുടച്ച്.

5 comments:

 1. മനസ്സിലെ ഓര്മകളില് ചില നിഗൂഡതകള് മറഞ്ഞിരിക്കുന്നത് തേടി ചിന്തകള് അലയുമ്പോള് മനസ്സിലെ സ്വസ്ഥത ഇല്ലാതെയാവും……. ചില ഓര്‍മകള്ക്ക് മറവിയുടെ മരണമെന്ന സത്യത്തില് ആശ്വാസമാണുണ്ടാവുക… അന്യര്ക്ക് നാം അന്യരായാലും നമുക്ക് നാം അന്യരാവരുത്…. ഇനിയും വരികളിലൂടെ മറച്ചുവെയ്ക്കാത്ത ചിന്തകളെ പ്രകാശിപ്പിക്കുക… എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി!
   മറച്ചുവെക്കാത്ത ചിന്തകളെ വരകളും കള്ളികളുമിട്ടു വേര്‍ത്തിരികേണ്ടതില്ലന്നു തോന്നുന്നു
   ജീവിതത്തിന്‍റെ പ്രയാണത്തില്‍ പഴയ ഓര്‍മകളും അനുഭൂതികള്തന്നെയും നഷ്ട്ടപെടുമെന്നത് ശരിതന്നെ.
   അവയോടു സംവദിക്കുമ്പോള്‍ നമ്മുടെ അനുഭൂതി വളരെയേറെ വിശാലവും തീക്ഷണവും ചൂടുള്ളതുമായിത്തീരുന്നു പക്ഷെ അതിനു നമുക്ക് കൂടുതല്‍ സങ്കീര്‍ണമായയീ മീഡിയ തന്നെ ആവശ്യമായി വരുന്നു എന്ന് മാത്രം.

   Delete
  2. ജീവിതത്തില്‍ പുതുതായി എന്തെല്ലാം വന്നാലും,
   അവ എത്രത്തോളം മധുരമേറിയതായാലും,
   ഞാന്‍ മാറിയിട്ടില്ലെന്ന് സ്വയം വിശ്വസിപ്പിച്ചാലും
   "ഞാനെനിക്കന്ന്യനായി മാറിയോ" എന്ന് ഒരിക്കലെങ്കിലും സ്വയം ചോദിക്കാത്ത ഒരാളെങ്കിലും ഉണ്ടാകുമോ ഈ ലോകത്ത്?

   Delete
 2. "ഞാനെനിക്കന്ന്യനായി മാറിയോ
  അന്ന്യര്‍ക്കന്ന്യനായി തോനിയോ
  തഴഞ്ഞുവോ മലീനസമെന്നോതി സര്‍വ്വരും

  താളം പിഴചൊരെന്‍ ഹ്രദയ മിടിപ്പതിന്‍
  അവസാന നിലവിളിയതിന്‍ മാറ്റൊലികളെ തിരയുന്നു...."

  ReplyDelete