ഓര്‍മകളുടെ നീലാകാശം
About Me
- Muneerinny- ഇരുമ്പുഴി
- Irumbuzhi malappuram District, kerala, India
- "എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച് ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...
Sunday, February 17, 2019
Saturday, July 21, 2012
എന്‍റെ കഥ
ആംഭത്തില്‍ തന്നെ അവസാനിച്ച കഥ
അവസാനത്തിനു ശേഷം
ആരംഭിക്കുകയായിരുന്നു
പ്രതീക്ഷകളോ സ്വപ്നങ്ങളോ
വിരഹങ്ങളോയില്ലാത്ത കഥയില്‍
നായകനോ നായികയോ ഇല്ലായിരുന്നു
നികത്തുകയില്ലിതു
നിഗളിക്കുകയില്ലിതു
എന്‍ സാനിധ്യത്തിലും
അസാനിധ്യത്തിലും
കാണുന്നിതു;
കാണാതിരിക്കാനായി കൊളുത്തിവെച്ച
ഉരുകിയൊലിക്കും വിളക്കിന്‍ ശോഭയില്‍
പ്രത്യക്ഷ്യപ്പെടുന്നിതു;
ജീവിതമെന്നു വിളിക്കുന്നയീ
അടയാലപ്പെടുത്തലുകളില്‍
വാര്‍ത്തപ്പെടുന്നിതു;
സ്വയം കല്പിത
പുതിയ പുതിയ ജീര്‍ണതയില്‍
നിര്‍വചിക്കപ്പെടുന്നിതു;
വിധിവേശം കെട്ടുന്ന
ജീവിതഗ്രാഫിലെ
വെട്ടിത്തിരുത്തലുകളില്‍
ഇല്ലാതാവുന്നിതു;
തെളിയിക്കപ്പെടാത്ത വഴികളിലെ
യാധനകളിലൂടെ
യാത്രയാവുന്നിതു;
യാത്രമാത്രമായയീ
അപൂര്‍ണതയിലേക്ക്
അലയുന്നുണ്ടത്തില്‍;
കാണാത്ത സ്വപ്നത്തിന്‍ ഭാണ്ഡ കെട്ടുമായി
തരണം ചെയ്യുന്നുണ്ടതില്‍;
ആയിരം ദുര്യോഗങ്ങളിലെക്കുള്ള
മുന്നൊരുക്കങ്ങള്‍ നടത്തി
നിരര്‍ത്ഥകമാവുന്നിതു;
പൂര്‍ണതകളിലെ അപൂര്‍ണതയില്‍
ഒളിപ്പിക്കുന്നു
ലയിപ്പിക്കുന്നു
എന്‍ അസ്ഥിത്ത്വം
കഥാകാരനില്ലാത്ത
കഥ പറഞ്ഞക്കരെയെത്താത്ത
എന്‍ കഥക്കുള്ളില്‍.
അവസാനത്തിനു ശേഷം
ആരംഭിക്കുകയായിരുന്നു
പ്രതീക്ഷകളോ സ്വപ്നങ്ങളോ
വിരഹങ്ങളോയില്ലാത്ത കഥയില്‍
നായകനോ നായികയോ ഇല്ലായിരുന്നു
നികത്തുകയില്ലിതു
നിഗളിക്കുകയില്ലിതു
എന്‍ സാനിധ്യത്തിലും
അസാനിധ്യത്തിലും
കാണുന്നിതു;
കാണാതിരിക്കാനായി കൊളുത്തിവെച്ച
ഉരുകിയൊലിക്കും വിളക്കിന്‍ ശോഭയില്‍
പ്രത്യക്ഷ്യപ്പെടുന്നിതു;
ജീവിതമെന്നു വിളിക്കുന്നയീ
അടയാലപ്പെടുത്തലുകളില്‍
വാര്‍ത്തപ്പെടുന്നിതു;
സ്വയം കല്പിത
പുതിയ പുതിയ ജീര്‍ണതയില്‍
നിര്‍വചിക്കപ്പെടുന്നിതു;
വിധിവേശം കെട്ടുന്ന
ജീവിതഗ്രാഫിലെ
വെട്ടിത്തിരുത്തലുകളില്‍
ഇല്ലാതാവുന്നിതു;
തെളിയിക്കപ്പെടാത്ത വഴികളിലെ
യാധനകളിലൂടെ
യാത്രയാവുന്നിതു;
യാത്രമാത്രമായയീ
അപൂര്‍ണതയിലേക്ക്
അലയുന്നുണ്ടത്തില്‍;
കാണാത്ത സ്വപ്നത്തിന്‍ ഭാണ്ഡ കെട്ടുമായി
തരണം ചെയ്യുന്നുണ്ടതില്‍;
ആയിരം ദുര്യോഗങ്ങളിലെക്കുള്ള
മുന്നൊരുക്കങ്ങള്‍ നടത്തി
നിരര്‍ത്ഥകമാവുന്നിതു;
പൂര്‍ണതകളിലെ അപൂര്‍ണതയില്‍
ഒളിപ്പിക്കുന്നു
ലയിപ്പിക്കുന്നു
എന്‍ അസ്ഥിത്ത്വം
കഥാകാരനില്ലാത്ത
കഥ പറഞ്ഞക്കരെയെത്താത്ത
എന്‍ കഥക്കുള്ളില്‍.
Wednesday, May 2, 2012
കണ്ണ് ചിമ്മുന്നതും കാത്ത്
ചുവപ്പ് ഒരു ഒടുക്കമാണ് ഒരു തുടക്കവും
ജീവിച്ചു തീര്‍ത്ത മറഞ്ഞ ഓര്‍മകളുടെ
തേങ്ങലാണ് മഞ്ഞയുടെ പ്രകാശം
ജീവിതത്തിന്‍റെ അര്‍ത്ഥസൂന്യതയും നിരാശയും
മങ്ങലേല്പിക്കുന്നുണ്ട് പച്ചപ്പിന്‍റെ മേനികൊഴുപ്പിന്
ആരും കൊതിക്കുന്ന വശ്യതയാണ് ചുവപ്പിന്‍റെ പ്രകാശത്തിന്
അടുക്കുംതോറും മങ്ങുകയും
അകലും തോറും തെളിയുകയും ചെയ്യുന്ന
ഈ ചുവപ്പിന്‍റെ പ്രകാശം കണ്ണ് ചിമ്മുന്നതും കാത്ത്
പച്ച ലൈറ്റിന്‍റെ വിരിമാറിലേക്ക്
ഒരു എടുത്തുചാട്ടത്തിനു തെയ്യാരെടുത്ത്
ജീവിത പാതകള്‍ വഴിമുട്ടി നില്‍കുന്ന
ഇന്നിന്‍റെ പകല്‍വെളിച്ചത്തില്‍
ട്രാഫിക്ക് ഒരു അന്ത്യവും ഒരു ആദ്യവുമാണ്.
ജീവിച്ചു തീര്‍ത്ത മറഞ്ഞ ഓര്‍മകളുടെ
തേങ്ങലാണ് മഞ്ഞയുടെ പ്രകാശം
ജീവിതത്തിന്‍റെ അര്‍ത്ഥസൂന്യതയും നിരാശയും
മങ്ങലേല്പിക്കുന്നുണ്ട് പച്ചപ്പിന്‍റെ മേനികൊഴുപ്പിന്
ആരും കൊതിക്കുന്ന വശ്യതയാണ് ചുവപ്പിന്‍റെ പ്രകാശത്തിന്
അടുക്കുംതോറും മങ്ങുകയും
അകലും തോറും തെളിയുകയും ചെയ്യുന്ന
ഈ ചുവപ്പിന്‍റെ പ്രകാശം കണ്ണ് ചിമ്മുന്നതും കാത്ത്
പച്ച ലൈറ്റിന്‍റെ വിരിമാറിലേക്ക്
ഒരു എടുത്തുചാട്ടത്തിനു തെയ്യാരെടുത്ത്
ജീവിത പാതകള്‍ വഴിമുട്ടി നില്‍കുന്ന
ഇന്നിന്‍റെ പകല്‍വെളിച്ചത്തില്‍
ട്രാഫിക്ക് ഒരു അന്ത്യവും ഒരു ആദ്യവുമാണ്.
Wednesday, February 22, 2012
പുനര്‍ജ്ജനി
ഹിതത്തില്‍ തെളിയുന്നില്ല യാതൊന്നും
ഈ നിമിഷം വരെയുള്ളതിലല്‍പവും
ഓര്‍മ്മ എന്നതസത്ത്യമോ
മറവി മരണമോ
മനസ്സെന്നതൊന്നില്ലന്നോ
ചിന്താപരമാം സ്മരണകള്‍ക്ക് രക്ഷപെടാന്‍
തലയോട്ടി പിളര്‍ത്തിയതാര്
ഓര്‍മ്മകള്‍ക്ക് ഒളിക്കാനിടം കൊടുത്തതാര്
തിളക്കും എണ്ണയില്‍നിന്നുമെടുത്ത് തീകുണ്ഡത്തിലേക്കിട്ടതാര്
തിരഞ്ഞലയുന്നു ക്ലാവ് പിടിച്ചയോര്മകളെ
വ്രണം പുരണ്ടു തുരുമ്പിച്ച പൂട്ടിയ ചങ്ങലകളെ
മനസ്സിന്‍റെയിരുണ്ട ആകാശകോണുകളൊക്കെയും ശൂന്യം
വിജനതയിലെവിടെയലയണം
ഏതു മാറാപ്പില്‍ ചികയണം
സഹജീവികള്‍തന്‍ ശേഷിപ്പുകള്‍
ഞാനെനിക്കന്ന്യനായി മാറിയോ
അന്ന്യര്‍ക്കന്ന്യനായി തോനിയോ
തഴഞ്ഞുവോ മലീമസമെന്നോതി സര്‍വ്വരും
താളം പിഴചൊരെന്‍ ഹ്രദയ മിടിപ്പതിന്‍
അവസാന നിലവിളിയുടെ മാറ്റൊലികളെ തിരയുന്നു
അവ്യക്തമായി തെളിയുന്നു
നിണമൊഴുകുന്ന ഇരുണ്ട രണ്ടു കണ്ണുകള്‍
ഒലിച്ചിറങ്ങുന്നു രക്ത്തം ദേഹമാസകലം
ഇറ്റിറ്റു വീഴുന്നു നഗ്നപാതങ്ങളെയും വിഴുങ്ങി
ഒഴുകുന്നു വിണ്ടുകീറിയ ഭൂമിയേയും നക്കി തുടച്ച്.
ഈ നിമിഷം വരെയുള്ളതിലല്‍പവും
ഓര്‍മ്മ എന്നതസത്ത്യമോ
മറവി മരണമോ
മനസ്സെന്നതൊന്നില്ലന്നോ
ചിന്താപരമാം സ്മരണകള്‍ക്ക് രക്ഷപെടാന്‍
തലയോട്ടി പിളര്‍ത്തിയതാര്
ഓര്‍മ്മകള്‍ക്ക് ഒളിക്കാനിടം കൊടുത്തതാര്
തിളക്കും എണ്ണയില്‍നിന്നുമെടുത്ത് തീകുണ്ഡത്തിലേക്കിട്ടതാര്
തിരഞ്ഞലയുന്നു ക്ലാവ് പിടിച്ചയോര്മകളെ
വ്രണം പുരണ്ടു തുരുമ്പിച്ച പൂട്ടിയ ചങ്ങലകളെ
മനസ്സിന്‍റെയിരുണ്ട ആകാശകോണുകളൊക്കെയും ശൂന്യം
വിജനതയിലെവിടെയലയണം
ഏതു മാറാപ്പില്‍ ചികയണം
സഹജീവികള്‍തന്‍ ശേഷിപ്പുകള്‍
ഞാനെനിക്കന്ന്യനായി മാറിയോ
അന്ന്യര്‍ക്കന്ന്യനായി തോനിയോ
തഴഞ്ഞുവോ മലീമസമെന്നോതി സര്‍വ്വരും
താളം പിഴചൊരെന്‍ ഹ്രദയ മിടിപ്പതിന്‍
അവസാന നിലവിളിയുടെ മാറ്റൊലികളെ തിരയുന്നു
അവ്യക്തമായി തെളിയുന്നു
നിണമൊഴുകുന്ന ഇരുണ്ട രണ്ടു കണ്ണുകള്‍
ഒലിച്ചിറങ്ങുന്നു രക്ത്തം ദേഹമാസകലം
ഇറ്റിറ്റു വീഴുന്നു നഗ്നപാതങ്ങളെയും വിഴുങ്ങി
ഒഴുകുന്നു വിണ്ടുകീറിയ ഭൂമിയേയും നക്കി തുടച്ച്.
Thursday, January 19, 2012
'സ്വപ്നം'
സ്വപ്നം കാണാനുള്ള വ്യഗ്രതയില്‍
പരക്കം പാച്ചിലില്‍
മുഴുവിക്കാനുള്ള ധൃതി പിടിച്ച ഓട്ടത്തിനിടയില്‍
എങ്ങിനെയോ ഞാന്‍ ഉണര്‍ന്നിരിക്കുന്നു
ഇതുവരെ കണ്ട സ്വപ്നം മുഴുവനും
ആ സ്വപ്നം കാണാനുള്ള ഒരുക്കത്തിനിടയിലായിരുന്നു
ഇനിമുതല്‍ ഞാന്‍ ഉറങ്ങുകയാണ്
കാരണം
മറ്റൊരു സ്വപ്നവുമില്ലയെനിക്ക്.
Subscribe to:
Posts (Atom)