പറയണമെന്നുണ്ടായിരുന്നെനിക്ക്
പക്ഷെ ഞാന്‍ തടവുകാരനാണ്
എന്‍റെ തന്നെ വാക്കുകളുടെ.
ഇതുവരെ ഉച്ചരിക്കപ്പെടാത്ത വാക്കിന്‍റെ മൌനത്തില്‍
നിറയുന്ന കണ്ണും തുടിക്കുന്ന ഹൃദയവും
ദുഷ്ട്ടനാം നിശബ്ദതയുടെ
കരങ്ങളില്‍ കിടന്നു പിടയുന്നു...
പറയാന്‍ വാക്കുകള്‍ ഒന്നും ശേഷിക്കുന്നില്ല
പറഞ്ഞതും പറയാതിരുന്നതും
പറയേണ്ടതായിട്ടുള്ളതും ഒന്നു തന്നെ
അവ പറയുമ്പോള്‍ എന്നും മാറുകയാണ് .
നല്ലതേ പറയാവൂ എന്ന് വിസ്വസിക്കുന്നതുകൊണ്ടാണോ
ഏതു ചീത്ത വാക്ക് പറഞ്ഞാലും
അത് നല്ലതാണെന്ന് തോന്നാനാവശ്യമായ
ന്യായങ്ങള്‍ ഉടനെത്തന്നെ
തന്നില്‍ നിന്നു തന്നെ കിട്ടുന്നത്?
വാക്കുകളുടെ അളവു കോലുകളുടെ നീളം ശാശ്വതമോ?
ആകെ ഒരു വാക്കേയുള്ളൂ പറയാന്‍,
അതൊരു പാഴ് വാക്കായാലോ?
ആ വാക്ക് പറയാനുള്ള ഒരുക്കത്തിനിടയില്‍
മറന്നു പോവുകയോ?
പറഞ്ഞ വാക്കുകളുടെ ഊഷ്മളതയെ കുറിച്ചു
ഓര്‍ത്തു ഊറ്റം കൊള്ളാനല്ല
മറിച്ചു,
പറയാത്ത വാക്കിന്റെ അഭാവത്തെ കുറിച്ചോര്‍ത്തു
ഖേദിക്കാനാണനിക്കിഷ്ട്ടം.
ഒന്നിനെ കുറിച്ചും പറയാന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ മാത്രമാണ്
ഞാന്‍ സ്വതന്ത്രനാവുന്നത്.
.....................................
'ഹ്രദയം മീട്ടാതിരിക്കൂ കൂട്ടുകാരാ
നീയാണെന്‍റെ ലോകം
എന്നെ വിട്ടു നീ പോകരുതേ'
മൌനം വാചാലതയോട് പറയുന്നത് ഞാന്‍ കേള്‍കുന്നു...
നിശ്ശബ്ദതയുടെ ചില്ലയില്‍
നിശ്വാസ്വം മഞ്ഞായി വീണു ചിതറുമ്പോള്‍
ഹ്രദയം വിതുമ്പുമ്പോള്‍
പ്രിയ വാക്കേ,
ഞാന്‍ നിന്നെ മാത്രം ഓര്‍ത്തിരിക്കയാണ്.
About Me
- Muneerinny- ഇരുമ്പുഴി
- Irumbuzhi malappuram District, kerala, India
- "എന്റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച് ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...
'ആകെ ഒരു വാക്കേയുള്ളൂ പറയാന്‍,
ReplyDeleteഅതൊരു പാഴ് വാക്കായാലോ?'
അങ്ങനെ ഒരു പേടികൊണ്ടു പറയാനുള്ളത് പറയാതിരുന്നിട്ട് എന്ത് നേടാന്‍?
പറഞ്ഞിട്ട് നഷ്ട്ടപ്പെടുന്നതിനെക്കാള്‍ വേദന പറയാതെ നഷ്ട്ടപ്പെടുത്തുന്നതിനാവും.
പോയാലൊരു വാക്ക്, കിട്ടിയാല്‍ .....................
ആ ഒരു വാക്ക് പറയാനുള്ള അവസരം കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
ആശംസകള്‍......
...പറയാത്ത വാക്കിന്റെ അഭാവത്തെ കുറിച്ചോര്‍ത്തു
ReplyDeleteഖേദിക്കാനാണനിക്കിഷ്ട്ടം...
ചിന്തകള്‍കൊപ്പം സഞ്ജരിച്ചതിനും
അഭിപ്രായം പറഞ്ഞതിനും നന്ദി!
ക്ഷെമിക്കുക മുനീറൂണ്ണി. എന്റെ കാഴ്ച്ചകൾ സമ്മാനിക്കുന്നത് എന്ന പോസ്റ്റിന് താങ്കൾ അയച്ച കമന്റ് വായിക്കുന്നത് ഇന്നാണ്. ഞാനെരു ആനമടിയനാണ് എന്ന് വേണമെങ്കിൽ പറയാം. “ വാക്കുകൾ പറയണ്ട സമയത്ത് പറയണം എന്ന് വിശ്വസിക്കുന്നത് കൊണ്ട് പറഞ്ഞു “ അത്രമാത്രം . കവിത കൊള്ളാം. ആശംസകൾ
ReplyDeleteപ്രിയ മുനീര്‍ , തുടര്‍ന്നു കൊണ്ടേ ഇരിക്കുക....ആശംസകള്‍
ReplyDelete