About Me

My photo
Irumbuzhi malappuram District, kerala, India
"എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...

Wednesday, November 9, 2011

പുഴയില്‍നിന്നും കടലിലേക്കെത്ത്ര ദൂരം

ഓരോ നിമിഷവും
ഒഴുകികൊണ്ടിരിക്കുന്ന പുഴ...
ഒട്ടേറെ ചെയ്യാനും
അനുഭവിക്കാനുമുണ്ട് ...
പുഴയിലെ വെള്ളം
ഒരിക്കല്‍ കൂടി ഈ വഴി കടന്നു വരില്ല...
ഒരൊഴുക്കും എനിയ്ക്കു വേണ്ടി കാത്തിരിക്കുന്നില്ല
ഓളങ്ങള്‍,
മിന്നലാട്ടങ്ങള്‍...
പാറക്കെട്ടുകളെ,
മണലെടുത്ത കുഴികളെ,
ചിറകളെ,
അണക്കെട്ടുകളെ
തഴുകി,
തലോടി,
മറികടന്ന്‌ ...
സമുദ്രത്തിലെത്താന്‍
ഞാന്‍ ആഗ്രഹിക്കുന്നുപൊലുമില്ല;
പക്ഷെ,
എനിക്കറിയാം
അശാന്തി നിറഞ്ഞ
അലറികരയുന്ന
തിരകള്‍ ഒടുങ്ങാത്ത കടലില്‍
ഞാനും അകപ്പെടുമെന്ന്...!

1 comment:

  1. സമുദ്രം കെട്ടിക്കിടക്കുന്ന ജലാശയം ആണെന്നു ചിന്തിക്കാന്‍ സഹായിച്ചതിന് നന്ദി,പുറമേക്ക് കാണുന്ന സൗന്തര്യത്തേക്കാള്‍ ഉള്ളിലുള്ള ചുഴികളെ അറിയാന്‍ സഹായിച്ചതിനും......
    ആശംസകള്‍......

    ReplyDelete