About Me

My photo
Irumbuzhi malappuram District, kerala, India
"എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...

Thursday, January 19, 2012

'മരണം'

മരണത്തെ മരണത്തില്‍ നിന്നും പറിചെടുത്തവര്‍
അതുവെച്ചു മാത്രം മരണത്തെ നോക്കി കാണുന്നവര്‍
മരണത്തിലേക്കെത്തുന്നവര്‍ വളരെ ചുരുക്കം
അതിന്‍റെ വഴി വളരെ ദീര്‍ഘമാണ്
നമ്മെ നടത്തുന്നത് നാമായിരുന്നെങ്കില്‍
മരണത്തിന്‍റെ വഴിയെ മാത്രമല്ല
നമുക്കിഷ്ട്ടപ്പെടാത്ത ഒരു വഴിയിലൂടെയും
ഒരിക്ക്ക്കലും നടക്കില്ലായിരുന്നു നാം
മരണം ഒരിക്കലും നമ്മെ പിന്തുടരുകയല്ല
നമ്മള്‍ക്കു മുമ്പേ പോവുകയാണ്
മരണം വരുന്നതും പോവുന്നതും നാം അറിയുകയേയില്ല,
കാരണം ഉദയത്തിലൂടെയല്ല അത് വരുന്നതും
അസ്ത്തമയത്തിലൂടെയല്ല അത് പോവുന്നതും...!
NB :മരണം അകത്തു ആളില്ലാത്ത ഒരു മനോഹരമായ കോട്ടാണെന്നു നെരുദ.

6 comments:

  1. മരണം......
    എങ്ങനെയൊക്കെ നിര്‍വചിച്ചാലും ഒരു കാര്യം സത്യം,
    ആരും സ്വീകരിക്കാന്‍ ഇഷ്ട്ടപ്പെടാത്ത ഒന്നാകുന്നു മരണം.


    If a man asks for death
    for his sins
    then he is not the one to die.
    'coz he needs love, not death.

    ReplyDelete
  2. ഓര്‍ക്കപുറത്തൊരു തീര്‍ഥയാത്ര
    തയ്യാറെടുപ്പുകളും ഒരുക്കവുമില്ലാതെ
    തീയതിനിശ്ചയമോ മുഹൂര്‍ത്തമോ
    ഒന്നുമില്ലാതൊരു ദിവസത്തില്‍..

    സങ്കടവും സന്തോഷവും സന്താപവും-
    കളിയും കാര്യവും ചിരിയും വെടിഞ്ഞു
    നമുക്ക് തന്നെ നിശ്ചയമില്ലാത്ത
    മടങ്ങിവരാത്ത തീര്‍ഥയാത്ര...

    ReplyDelete
  3. മരണം അനിവാര്യമാവുന്ന ചില ഘട്ടങ്ങളുണ്ടുട്ടോ.
    അനിവാര്യമായതിനെ ആരും സ്വീകരിക്കാതിരിക്കില്ലല്ലോ!

    ReplyDelete
  4. പ്രതീക്ഷകള്‍ അനന്തമാണ്....
    ഒന്നും സ്വന്തമാക്കാനാവാതെ,
    പൂര്‍ത്തിയാക്കാനാവാതെ....
    ആരും കൂടെയില്ലാതെ.....
    ആര്‍ക്കും വേണ്ടി
    ഒന്നും ബാക്കി വെച്ചിട്ടില്ലാത്ത
    സ്വന്തം കര്‍മ്മനിയോഗങ്ങളോടെ
    ആകാശക്കീഴില്‍
    ആറാള്‍ മഞ്ചലില്‍
    വിങ്ങുന്ന വേര്‍പാടിന്‍ വിലാപയാത്ര...
    അവസാനമായി,
    ആറടിമണ്ണില്‍ ഒരുപിടി മണ്ണിട്ടു
    എല്ലാവരും തിരിഞ്ഞു നടക്കുന്നു....
    തല്ക്കാലത്തേക്കൊരു മറവിയായി
    മറഞ്ഞിരുന്നതിനിടയില്‍
    വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍.....
    ഇന്നല്ലെങ്കില്‍ നാളെ ഞാനും.....
    ഒടുവില്‍ ഒരു മായക്കാഴ്ചയായ്
    എല്ലാം നിഷ്ഫലം, നിശ്ചലം....

    ReplyDelete
  5. എന്‍ ദിവാസ്വപ്നത്തിന്‍
    മാറാപ്പിന്‍ കൈകളില്‍ തൂങ്ങിയെപ്പോഴും
    കൂടെയുണ്ടെന്‍
    പോക്കിനാവുപോലെയീ ജന്മം - മരണവും.

    ReplyDelete
  6. സ്വീകരിക്കാന്‍ ഇഷ്ട്ടമില്ലഞ്ഞിട്ടും മടങ്ങിവരാത്ത തീര്‍ഥയാത്രയായി കൂടെവന്ന നഫ്ഹത്തിനും,
    വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തലുമായി കൂടെവന്ന മാരിയത്തിനും നന്ദി!

    ReplyDelete