About Me

My photo
Irumbuzhi malappuram District, kerala, India
"എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...

Saturday, July 21, 2012

എന്‍റെ കഥ

ആംഭത്തില്‍ തന്നെ അവസാനിച്ച കഥ
അവസാനത്തിനു ശേഷം
ആരംഭിക്കുകയായിരുന്നു
പ്രതീക്ഷകളോ സ്വപ്നങ്ങളോ
വിരഹങ്ങളോയില്ലാത്ത കഥയില്‍
നായകനോ നായികയോ ഇല്ലായിരുന്നു
നികത്തുകയില്ലിതു
നിഗളിക്കുകയില്ലിതു
എന്‍ സാനിധ്യത്തിലും
അസാനിധ്യത്തിലും
കാണുന്നിതു;
കാണാതിരിക്കാനായി കൊളുത്തിവെച്ച
ഉരുകിയൊലിക്കും വിളക്കിന്‍ ശോഭയില്‍
പ്രത്യക്ഷ്യപ്പെടുന്നിതു;
ജീവിതമെന്നു വിളിക്കുന്നയീ 
അടയാലപ്പെടുത്തലുകളില്‍
വാര്‍ത്തപ്പെടുന്നിതു;
സ്വയം കല്പിത
പുതിയ പുതിയ ജീര്‍ണതയില്‍
നിര്‍വചിക്കപ്പെടുന്നിതു;
വിധിവേശം കെട്ടുന്ന 
ജീവിതഗ്രാഫിലെ  
വെട്ടിത്തിരുത്തലുകളില്‍  
ഇല്ലാതാവുന്നിതു;
തെളിയിക്കപ്പെടാത്ത വഴികളിലെ
യാധനകളിലൂടെ
 യാത്രയാവുന്നിതു;
യാത്രമാത്രമായയീ
അപൂര്‍ണതയിലേക്ക്
അലയുന്നുണ്ടത്തില്‍;
കാണാത്ത സ്വപ്നത്തിന്‍ ഭാണ്ഡ കെട്ടുമായി
തരണം ചെയ്യുന്നുണ്ടതില്‍;
ആയിരം ദുര്യോഗങ്ങളിലെക്കുള്ള
മുന്നൊരുക്കങ്ങള്‍ നടത്തി
നിരര്‍ത്ഥകമാവുന്നിതു;  
പൂര്‍ണതകളിലെ അപൂര്‍ണതയില്‍
ഒളിപ്പിക്കുന്നു
ലയിപ്പിക്കുന്നു
എന്‍ അസ്ഥിത്ത്വം
കഥാകാരനില്ലാത്ത
കഥ പറഞ്ഞക്കരെയെത്താത്ത
എന്‍ കഥക്കുള്ളില്‍. 
  

6 comments:

  1. ജീവിതകഥകള്‍ ഒട്ടുമിക്കതും അങ്ങിനെ തന്നെയാണ്. ദൂരെ നിന്ന് കാണുമ്പോള്‍ ഒരു ദൃശ്യവും അടുത്ത് വീക്ഷിക്കുമ്പോള്‍ മറ്റൊന്നും.

    ReplyDelete
  2. ജീവിതം അങ്ങനെയാണ് അനിയാ.....എന്തെല്ലാം കാ​ണാ൯ കിടക്കുന്നു

    ReplyDelete
  3. കെട്ടുകാഴ്ചയുടെ ആലഭാരങ്ങളില്ലാത്ത ലളിതമായ കവിത..പക്ഷെ ജീവിതത്തോടുള്ള വീക്ഷണത്തില്‍ ഒരല്‍പം നെഗറ്റിവിറ്റി ഇല്ലേ ?

    ഓ.ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. ഞാന്‍ പലരോടും പറയുന്ന ഒരു വാചകമുണ്ട് -മുറിവ് പറ്റിയവനേ മുറിവിന്റെ വേദനകള്‍ അറിയൂ വെന്ന്.നിരാശ ജീവിതത്തെ പിന്നിലേക്ക്‌ നയിക്കുമ്പോള്‍ പ്രത്യാശകള്‍ ജീവിത മുന്നേറ്റത്തിനു ഊര്‍ജ്ജം പകരുന്നു.'ആരാമ'ത്തില്‍ നിന്നാണ് താങ്കളെക്കുറിച്ചും ഈ ബ്ലോഗിനെ പറ്റിയും അറിയുന്നത് .ആ ലേഖനം ഞാന്‍ അപ്പടി എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.ലേഖനം വായിച്ചിട്ടില്ലെങ്കില്‍ ബ്ലോഗിന്റെയും 'ആരാമം'മാസികയുടെയും Link-കള്‍ താങ്കള്‍ക്കായി താഴെയിടുന്നു.സസ്നേഹം..
    ഒരിറ്റ് ആരാമത്തിന്റെ ലിങ്ക് http://www.aramamonline.net/detail.php?cid=497&tp=1

    ReplyDelete
  5. ഡിയര്‍ മുനീര്‍
    പരിചയപെടാന്‍ സാധിച്ചതില്‍ മനസ്സ് നിറഞ്ഞ പുഞ്ചിരി !
    താങ്കള്‍ക്ക് മലയാലം ബ്ലോഗേര്‍സ് ഗ്രൂപ്പിലേക്ക് സുസ്വാഗതം !
    ഇവിടെ വരുമല്ലോ http://www.facebook.com/groups/malayalamblogwriters/
    ....
    വേദനിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വരികള്‍ ...
    നന്നായിട്ട് എഴുതി
    ആശംസകള്‍
    അസ്രുസ്
    ....
    ...
    ..ads by google! :
    ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete