About Me

My photo
Irumbuzhi malappuram District, kerala, India
"എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...

Sunday, October 30, 2011

ഉച്ചരിക്കപ്പെടാത്ത വാക്ക്

പറയണമെന്നുണ്ടായിരുന്നെനിക്ക്
പക്ഷെ ഞാന്‍ തടവുകാരനാണ്
എന്‍റെ തന്നെ വാക്കുകളുടെ.
ഇതുവരെ ഉച്ചരിക്കപ്പെടാത്ത വാക്കിന്‍റെ മൌനത്തില്‍
നിറയുന്ന കണ്ണും തുടിക്കുന്ന ഹൃദയവും
ദുഷ്ട്ടനാം നിശബ്ദതയുടെ
കരങ്ങളില്‍ കിടന്നു പിടയുന്നു...
പറയാന്‍ വാക്കുകള്‍ ഒന്നും ശേഷിക്കുന്നില്ല
പറഞ്ഞതും പറയാതിരുന്നതും
പറയേണ്ടതായിട്ടുള്ളതും ഒന്നു തന്നെ
അവ പറയുമ്പോള്‍ എന്നും മാറുകയാണ് .
നല്ലതേ പറയാവൂ എന്ന് വിസ്വസിക്കുന്നതുകൊണ്ടാണോ
ഏതു ചീത്ത വാക്ക് പറഞ്ഞാലും
അത് നല്ലതാണെന്ന് തോന്നാനാവശ്യമായ
ന്യായങ്ങള്‍ ഉടനെത്തന്നെ
തന്നില്‍ നിന്നു തന്നെ കിട്ടുന്നത്?
വാക്കുകളുടെ അളവു കോലുകളുടെ നീളം ശാശ്വതമോ?
ആകെ ഒരു വാക്കേയുള്ളൂ പറയാന്‍,
അതൊരു പാഴ് വാക്കായാലോ?
ആ വാക്ക് പറയാനുള്ള ഒരുക്കത്തിനിടയില്‍
മറന്നു പോവുകയോ?
പറഞ്ഞ വാക്കുകളുടെ ഊഷ്മളതയെ കുറിച്ചു
ഓര്‍ത്തു ഊറ്റം കൊള്ളാനല്ല
മറിച്ചു,
പറയാത്ത വാക്കിന്റെ അഭാവത്തെ കുറിച്ചോര്‍ത്തു
ഖേദിക്കാനാണനിക്കിഷ്ട്ടം.
ഒന്നിനെ കുറിച്ചും പറയാന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ മാത്രമാണ്
ഞാന്‍ സ്വതന്ത്രനാവുന്നത്.
.....................................
'ഹ്രദയം മീട്ടാതിരിക്കൂ കൂട്ടുകാരാ
നീയാണെന്‍റെ ലോകം
എന്നെ വിട്ടു നീ പോകരുതേ'
മൌനം വാചാലതയോട് പറയുന്നത് ഞാന്‍ കേള്‍കുന്നു...
നിശ്ശബ്ദതയുടെ ചില്ലയില്‍
നിശ്വാസ്വം മഞ്ഞായി വീണു ചിതറുമ്പോള്‍
ഹ്രദയം വിതുമ്പുമ്പോള്‍
പ്രിയ വാക്കേ,
ഞാന്‍ നിന്നെ മാത്രം ഓര്‍ത്തിരിക്കയാണ്.

Tuesday, October 18, 2011

ഒറ്റകമ്പി നാദം

നിന്നോടെനിക്കുള്ളത്
എന്നെ താരാട്ടു പാടി ഉറക്കുന്ന
പ്രിയ സഖിയോടുള്ള പ്രണയം
ഏതു പകലിലും ഉറക്കത്തിലേക്കെന്നെ നയിക്കാന്‍
കഴിവുള്ള നിന്‍റെ ഓടക്കുഴല്‍ ഗാനം
എന്‍റെ നിശബ്ധതയിലുള്ളത് നിന്‍റെ ശബ്ദം മാത്രമാണ്
വിശപ്പുള്ള നിനക്കായി എന്‍റെ രക്ത്തമത്രയും
നീക്കിവെച്ചിരിക്കുന്നു ഞാന്‍
നീ ജയിക്കണം
ഇപ്പോഴും,
എപ്പോഴും
നീ ജയിച്ചാല്‍,
അല്ലെങ്കില്‍ ഞാന്‍ നിനക്കു തോറ്റു തന്നാല്‍,
എനിക്ക്
ഒരു സൂചികുത്തിന്‍റെ
വേദനയും
ചൊറിച്ചിലും അല്പം രക്തത്ത നഷ്ട്ടവും
തീര്‍ച്ചയായും ഉണ്ടാവും
നീ എന്നെ ഭക്ഷിക്കുകയാണെന്നു നീയും
നീ സ്വയം ആത്മഹത്ത്യക്ക്‌ മുതിരുകയാനെന്നു
ഞാനും വിജാരിക്കുന്നു...
ഞാനൊന്ന് എന്‍റെ ഞരമ്പുകളെ
മസിലുകളെ ബലം കൊടുത്താല്‍ മാത്രം മതി,
നിനക്കു നിന്‍റെ ജോലി തുടരാനും
പിന്തിരിയാനും കഴിയാതെ വരും
നീ വിശപ്പ്‌ മാറ്റുന്നയിടം ഒന്ന് തലോടി
നിന്‍റെ ജീവന്‍ മായ്ച്ചു കളയാമെനിക്ക്
നീ ആരായിരുന്നെന്ന്
മറക്കാമായിരുന്നെനിക്ക്
നിനക്കാണു
എന്നേക്കാള്‍
ബുദ്ധിയും
കൌശലവും
മെയ്സ്വാധീനവും
വേഗതയും ഉള്ളത്
പക്ഷെ,
നിനക്കു
തെറ്റുപറ്റിയാല്‍
നിന്‍റെ വിശപ്പും ദാഹവും പ്രാണനും
അതോടെ നില്കും എന്നത് മാത്രമാണ് എന്‍റെ ഭയം.
എന്നോടൊത്തുള്ള നിന്‍റെ (എന്‍റെയും)ഈ കളിയില്‍
(കാര്യത്തിലും)നിന്‍റെ പ്രയത്ത്നം എത്ത്രത്തോളം വലുതാണെന്നു
എനിക്കു ഊഹിക്കാന്‍ കഴിയും
നീ കൊടുക്കുന്ന പ്രാധാന്യവും നിനക്കു കിട്ടുന്ന സംത്രിപ്ത്തിയും
വളരെ വലുതായതുകൊണ്ടാണ്
എനിക്ക്
നിന്നോട് വെറുപ്പില്ലാത്തത്.
ഒരിറ്റു രക്ത്തമേ എനിക്കു നഷ്ട്ടപെടൂ,
അതുമൂലം നിന്‍റെ വയറു നിറയുമെങ്കില്‍
ഞാനും നിന്നെക്കാള്‍ സംത്രിപ്ത്തനാണ്.

Monday, July 25, 2011

ഞാനും "ഫെയ്‌സ്ബുക്കും"

"ഫെയ്‌സ്ബുക്ക്" നല്ല ഒരു സൗഹൃദത്തിന്‍റെ പര്യായമാണ്. അകലെയാവുംബോഴും അരികിലാവുംബോഴും ആത്മ മിത്രങ്ങളുമായി എപ്പോഴും ആശയവിനിമയം ചെയ്യാന്‍ ഇന്ന് ഈ കൂട്ടായ്മ അനിവാര്യമാണ്. എന്നാല്‍, എനിക്ക് വ്യക്തിപരമായി ഫെയ്‌സ്ബുക്ക് വെറും ഇഷ്ടാനിഷ്ട്ടങ്ങളുടെ നിഴലുകള്‍ മാത്രം പ്രകടിപ്പിക്കാനുതകുന്ന ഒരു ക്കൂട്ടായ്മ മാത്രമാണ്‌. അല്ലെങ്കിലും സുഹുര്‍ത്തുക്കളെ സമ്പാദിക്കാന്‍ ഒരു ഫെയ്‌സ്ബുക്കിനവുമോ? ഒരുപാട് സുഹൃത്തുക്കളെ ഉള്‍ക്കൊള്ളാനുള്ള ആഗ്രഹമുണ്ടെങ്കിലും അതിനുള്ള വിശാലതയൊന്നും ഈ 'ബുക്കിനു' ഉണ്ടെന്നോ അതിനു കഴിയുമെന്നോ തോന്നുന്നില്ല.
സ്നേഹത്തിന്‍റെ ഉറവയുള്ളിടത്തെക്ക് സൗഹൃദം പൂണ്ടിരിക്കുന്ന 'ബുക്കിന്‍റെ' വേരുകള്‍ കടന്നു ചെല്ലുന്നില്ല. സ്നേഹം സൌഹാര്‍ദം കൊണ്ട് മാത്രം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഒന്നായിരുന്നിട്ടു പോലും ഇവിടെ സ്നേഹം പരസ്പരം ഉപയോകിക്കാന്‍ കഴിയാത്ത പാഴ് വസ്ത്തുവായി നമ്മോടൊപ്പം അഴുകി നശിച്ചുപോവുന്നു. പരിജയപ്പെടുന്ന ഏതൊരാളുമായും വളരെ പെട്ടെന്ന് അടുക്കുകയും അടുക്കുന്നത്ര വേഗത്തില്‍ അകറ്റിമാറ്റുകയും ചെയ്യുന്ന ദോഷം ഫൈസുബൂക്കിനുണ്ട്. അതുകൊണ്ടുതന്നെ ഒരു സാങ്കല്പികലോകത്തില്‍ മാത്രമേ സൗഹൃദം സാധ്യമാകൂ എന്ന് ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. തൊട്ടാല്‍ പൊട്ടുന്ന ഈഗോയും അതിവൈകാരികതയും ക്ഷോഭവുംകൊണ്ട് എത്രയെത്ര 'നല്ല' സൗഹൃദങ്ങളാണ് നഷ്ട്ടപെടലിന്‍റെ വക്കിലെത്തിയത്!? കാന്‍സര്‍ വന്ന ശരീരഭാഗം മുറിച്ചുമാറ്റുമ്പോഴുള്ള അസഹ്യവും അനിവാര്യവുമായ വേദനയോടെയാണ് ഹൃദയത്തോടു ചേര്‍ന്നുനിന്ന ചില സുഹൃത്തുക്കളെ പറിച്ചെറിഞ്ഞത്?! സൌഹാര്‍ദം തൊട്ടു തീണ്ടാത്ത രക്തബന്ധുക്കളും, സ്വന്തം രക്ത്തത്തെക്കാള്‍ മറ്റുള്ളവരെ സ്നേഹിക്കുന്ന ചെങ്ങാതിമാരുമുള്ള യഥാര്‍ഥലോകത്തിലെ സൗഹൃദങ്ങള്‍ക്ക് ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നു എന്ന ബോധമാകാം എല്ലാവരെയും പോലെ എന്നെയും ഈ അയഥാര്‍ഥ ലോകങ്ങളിലേക്ക് നയിക്കുന്നത്. ഇവിടെ ഉത്തരവാദിത്വങ്ങളില്ല. ബോധ്യപ്പെടുത്തലുകളും കുമ്പസാരങ്ങളും ഇല്ല. നോവലും നോവിക്കലും ഇല്ല. അടുക്കുന്ന എന്തിനോടും ജന്മവാസനകൊണ്ട് ഉണ്ടായിപ്പോകുന്ന ആത്മബന്ധം മാത്രം ഇവിടെയും ഉണ്ട്. അത്രയേ ഉള്ളുതാനും!
ഇതു വഴി നല്ല ചില സുഹുര്തുക്കളെ സംബാധിക്കാന്‍ കഴിഞ്ഞതുപോലെ കുറെയേറെ സുഹുര്‍ത്തുകളോട് അകലെയല്ലാത്ത ഒരാത്മബാന്തം നിലനിര്‍ത്താനും അവസരമുണ്ടായിട്ടുണ്ട് .
പുസ്തകങ്ങളിലേക്കും സിനിമകളിലേക്കും പാട്ടുകളിലേക്കും പോകുന്ന ലാഘവത്തോടെ, സ്വാഭാവികതയോടെ, ആര്‍ത്തിയോടെ എനിക്ക് പരിചയമില്ലാത്ത വിചിത്രവും വിഭിന്നവുമായ രുചികളിലൂടെ സഞ്ചരിക്കുന്നു. ഭാര്യയും ഭര്‍ത്താവും മകനും സഹോദരനും സഹോദരിയും ഇവിടെ നല്ല കൂട്ടുകാര്‍ മാത്രമേ ആവുന്നുള്ളൂ എന്ന് മാത്രം. ചോദ്യം ചെയ്യലില്ല, വിശദീകരണമില്ല. ഇഷ്ടമില്ലാത്തതെന്തെങ്കിലും തോന്നിയാല്‍ ആരെയും എപ്പോഴും ബ്ലോക്ക് ചെയ്യാം. ബന്ധങ്ങള്‍ ഉണ്ടാക്കലും വേര്‍പെടുത്തലും വളരെ എളുപ്പം. ഒന്നിലും മുഴുകുകയല്ല. യഥാര്‍ഥ്യബോധത്തോടെ സാധ്യതകളെ ഉപയോഗിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്...!
ഞാന്‍ കാത്തിരിക്കുന്നത് യവ്വനത്തെയാണ് ഒരിക്കലും മരിക്കാത്ത സൗഹൃദത്തിന്‍റെ നിത്യ യവ്വനത്തെ! പൂക്കളും പറവകളും നിറഞ്ഞ പ്രക്രതിയുടെ ഊഷ്മളമാം ഉണര്ത്തുപാട്ടില്‍ ഇനിയും വിരിയാനിരിക്കുന്ന സൗഹൃദത്തിന്‍റെ നിര്‍മലതയില്‍ ആത്മബന്ധങ്ങളുടെ സങ്കല്പങ്ങള്‍ക് നിറച്ചാര്‍ത്ത് അണിയിച്ചുകൊണ്ട്‌ നമുക്കിവിടെ തുടരാം...
പ്രിയ സുഹുര്‍ത്തെ, എന്‍റെ സുഹുര്‍ത്തായി നീ എന്‍റെ കൂടെ എന്നും ഉണ്ടായേ തീരു. അല്ലാത്തപക്ച്ഷം കൊടും കാട്ടിലകപ്പെട്ട മന്ദബുദ്ധിയെപ്പോലെ ഞാന്‍ നിലാരംബനായിപ്പോവും ...!

muneerinny@gmail.com
skype; muneerinny
Google Talk; muneerinny
facebook; muneerinny
ooVoo; muneerinny
Mo; 0091 9745349263

Monday, March 14, 2011

"ഞാന്‍"

തെരുവിലെവിടെയോ
ഇണയെ നഷ്ട്ടപ്പെട്ട
ഒറ്റചെരുപ്പ്

നിരത്തിലോടുന്ന വാഹനങ്ങളോക്കെയും കയറിയിറങ്ങി
ബ്രെയ്ക്കിട്ടു ചതഞ്ഞരഞ്ഞ്‌
നടന്നുപോവുന്ന പലരും
അലക്ഷ്യമായി തട്ടിത്തെറിപ്പിച്ച്
രൂപവും ഭാവവും ഏറെ മാറിയിരിക്കുന്നു.

ആരോടെങ്കിലും ക്ഷമിക്കാനുള്ള സ്നേഹമോ
സഹിക്കാനുള്ള ക്ഷമയോ
തകര്‍ക്കാനുള്ള ക്രോധമോ ഇല്ലാത്ത
ധരിക്കാന്‍ അരക്കെട്ടില്ലാത്ത
അടിവസ്ത്രം പോലെ
പ്രാണവായുവിനായി
കേഴുന്ന ജീവകോശം

നീതിയെ സ്നേഹിച്ച്‌
അനീതിയെ കെട്ടിപ്പിടിക്കുന്ന
കളിയിലെ നിയമങ്ങളെല്ലാം തെറ്റിച്ച്‌
കളിയില്‍ രസമുണ്ടെന്നു വാദിക്കുന്ന
മോഹങ്ങള്‍ക്കും യാഥാര്‍ത്ഥങ്ങല്‍ക്കും
അപ്പുറത്തുള്ള ശാന്തി തീരങ്ങളില്‍
വിഷാദം മാത്രം പങ്കുവെക്കുന്ന
ദുരിതത്തിനും ദാരിദ്ര്യത്തിനുമപ്പുറം
ആത്മാവിന്‍റെ നന്മയെ തിരയുന്ന

അശക്തന്‍റെ അവകാശത്തിലും
ശക്തന്‍റെ നിയമത്തിനുമിടയില്‍
എവിടെയെന്‍ രക്ഷ?

ഭീരുവിവിന്‍റെ ഒളിത്താവളത്തിനും
ധീരന്‍റെ സങ്കേതത്തിനുമിടയില്‍
എവിടെയെന്‍ കോട്ട?

പകല്‍ സ്വപ്നങ്ങളിലും
ഉറക്കം വരാത്ത രാത്രികളിലും
ക്ഷണിക്കപ്പെടാത്ത ഒരഥിതിയെപ്പോലെ
എന്‍റെ മരണം
സദാ പോക്കറ്റിലിട്ടു നടക്കുന്നതുകൊണ്ടാവാം
എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു

പകുതിമാത്രം വെള്ളമുള്ള ബക്കറ്റിലേക്ക്
എടുത്തുചാടി ആത്മഹത്യക്ക് ശ്രമിച്ച
കഴുത്തില്‍ കുരുക്കിടാന്‍ മറന്ന്
സ്റ്റൂള്‍‍ തട്ടിത്തെറിപ്പിച്ച
ഇതുവരെ പിടിക്കാന്‍ കിട്ടാത്ത
എന്‍റെ തലക്കുപിന്നാലെ
ഓടിക്കിതച്ച്‌

തിരകള്‍ ഒടുങ്ങാത്ത ഈ സമുദ്രത്തില്‍
മോചനം കാത്തു കഴിയുന്ന തടവുകാരന്‍

എന്നിട്ടും,
ഞാനീ ചുമട് ഇറക്കിവെച്ചില്ല
ഇതാണല്ലോ എന്‍റെ ശരീരവും ജീവിതവും

പോകുന്നിടത്തെല്ലാം
കൊണ്ടുപോകുവാന്‍
ആഗ്രഹിക്കുന്നില്ലെങ്കിലും
തിരക്കുപിടിച്ച നഗരവീഥികളില്‍ മാത്രമല്ല
ഒറ്റവരിപ്പാതപോലും ഇല്ലാത്ത
ഇടവഴികളിലും
പൊടിപടലമേറ്റു തുരുമ്പിച്ച
വീടിന്‍റെ വരാന്തയിലും
ഓട്ടവെളിച്ചം പോലും കടന്നുവരാത്ത
ഇരിപ്പുമുറിയിലും
എല്ലായിടത്തും താങ്ങികൊണ്ടുപോകുന്നു

തെരുവോരത്ത് വിരിച്ചുകിടത്തിയ
പൊരിവെയിലത്ത് ചില്ലറതുട്ടുകള്‍കൊണ്ട്
ഏറുകൊള്ളുന്ന പിച്ചക്കാരന്‍
ഓടയില്‍ പുഴു അരിച്ചു കരയുന്ന
പ്രസവിച്ചു തള്ളിയ പിഞ്ചു കുഞ്ഞ്‌
താളമിടാന്‍ വിരലുകളില്ലാത്ത
തെരുവു ഗായകന്‍
ഇതൊക്കെയും മറികടന്ന്‌
ഞാന്‍ ‍യാത്ര തുടരുന്നു
ഒറ്റപ്പെടലിന്‍റെ
അപരിചിതമായ
മേച്ചില്‍ പുറങ്ങളിലൂടെ
ഒരിക്കലുമൊടുങ്ങാത്ത
കലുഷമായ പാതയിലൂടെ
വിജനമാം മരിഭൂമിയിലെ
ഇനിയും കണ്ടെത്താത്ത
ഒറ്റമരത്തിന്‍ തണല്‍ തേടി.


_മുനീര്‍ ഇരുമ്പുഴി
14.03.2011

Wednesday, August 4, 2010

നിന്റെ സുഹൃത്ത്


നിന്റെ ആവശ്യങള്‍ക്കുള്ള ഉത്തരമാണ്‌ നിന്റെ സുഹൃത്ത്.
നീ സ്നേഹത്തോടെ വിതക്കുകയും നന്ദിയോടെ
കൊയ്യുകയും ചെയ്യുന്ന നിന്റെ വയലാണ്‌ അവന്‍.

നിന്റെ സ്നേഹിതന്‍ ആത്മാര്‍തതയോടെ സംസാരിക്കുമ്പോള്‍
നിന്റെ മനസ്സിലെ 'ഇല്ലയെ' നീ ഭയക്കുന്നില്ല.
'അതെ' എന്നുച്ചരിക്കാന്‍ മടിക്കുന്നുമില്ല.
അവന്‍ നിശബ്ദനാകുമ്പോള്‍ നിന്റെ ഹൃദയം
അവന്റെ ഹൃദയത്തിന് കാതോര്‍ക്കാതിരിക്കുന്നില്ല.
കാരണം സൗഹൃദത്തില്‍, വാക്കുകളില്ലാതെ തന്നെ
ആഗ്രഹങളും പ്രതീക്ഷകളും ജനിക്കുന്നു.
സുഹൃത്തിനോട് വിടവാങുമ്പോള്‍
നീ ദുഖിക്കുന്നില്ലെ. കാരണം അവനിലെ, നീ ഏറെ സ്നേഹിക്കുന്നതെല്ലാം
അവന്റെ അഭാവത്തിലാണ്‌ കൂടുതല്‍ വ്യക്തമായിരിക്കുക.

നിനക്കുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഡമായത് നിന്റെ
സുഹൃത്തിനുള്ളതായിരിക്കട്ടെ.
നിന്റെ വേലിയിറക്കം അവന്‍ അറിഞ്ഞിരിക്കണമെന്നാകില്‍
അതിന്റെ വേലിയേറ്റവും അവനറിയട്ടേ.
നേരം കളയാന്‍ വേണ്ടിയാണ്‌ നീ അവനെ

തിരയുന്നതെങ്കില്‍ എന്തിനാണാ സൗഹൃദം..?


Wednesday, July 28, 2010

ആരാണ് മനുഷ്യന്‍

നമ്മളില്‍ എത്രപേര്‍ മനുഷ്യരാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തേണ്ടത് അത്യന്ത്യപേക്ഷിതമാണ് തികച്ചും മനുഷ്യത്വ രഹിതമായ നിലപാടുകളും
കര്‍മങ്ങളും കാരണം നാമോരുത്തരും സഹജീവികളോട് കാണിക്കുന്ന നിര്‍ദയമായ ചെയ്തികളെ മൃഗീയമെന്നു വിളിച്ചു മൃഗങ്ങള്‍ക്കു പോലും
നാണക്കേടുണ്ടാക്കുന്ന വിധം [മൃഗങ്ങള്‍ ഇത്രയും ക്രൂരരോ?] നാമോരോരുത്തരും
തരം താഴ്ന്നിരിക്കുന്നു.
നല്ല മനസ്സിന്‍റെ ഉടമകളാവുക എന്നതാണ് മനുഷ്യനാവുക എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. വര്‍ണ്ണങ്ങള്‍ നിറഞ്ഞ സ്വപ്‌നങ്ങള്‍
കാണുന്നവര്‍ക്കു മാത്രമേ നല്ല ചിന്താമണ്ഡലം ഉണ്ടാവുകയുള്ളൂ
അനാരോഗ്യകരമായ ചിന്തകള്‍ മനസ്സിനെ നീറി നീറി പുകയുന്ന ഉമിത്തീ
പോലേയാക്കുമ്പോള്‍ ആരോഗ്യകരമായ ചിന്തകള്‍ മനസ്സിനെ കത്തിജ്വലിക്കുന്ന തീപന്തം പോലെ പ്രകാശപൂരിതമാക്കുന്നു.
മനസ്സിന്‍റെ കരുത്ത്‌ അപാരമാണ് അവിടെ രൂപംകൊള്ളുന്ന വികാരവിജാരങ്ങളാണ് വെക്തിത്വത്തെയും മനുഷ്യജീവിതത്തെയും രൂപപ്പെടുത്തുന്നത് ആയതിനാല്‍ നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും മനസ്സിന്‍റെ സ്രിഷ്ട്ടികളാണ്. പലവിധത്തിലുള്ള ചിന്താഗതികള്‍ നമ്മുടെ മനസ്സില്‍ രൂപം കൊള്ളുന്നു ശരീരം അത് നടപ്പിലാക്കുന്നു. ചിത്ത്രവും ശില്പവും സംഗീതവും നോവലും കവിതയും നിര്‍മിക്കുന്നത് കൈകളല്ല മനുഷ്യ മനസ്സാണ്.
മനുഷ്യനു ചില സ്വഭാവഗുണങ്ങള്‍ അനിവാര്യമാണ്, അയാള്‍ മുതിര്‍ന്നവനാണെങ്കില്‍ വലിയവനെ മാനിക്കും. വലിയവനാണെങ്കില്‍ ചെറിയവനോട് കരുണ കാണിക്കും. പുത്ത്രനോ പുത്ത്രിയോ ആണെങ്കില്‍ മാതപ്പിതാകളെ ആദരിച്ചനുസരിക്കും . പിതാവാണെങ്കില്‍ മക്കളോട് കരുണ കാണിക്കും. വ്യാഭാരിയാണെങ്കില്‍ വിസ്വസ്തനായിരിക്കും. .തൊഴിലാളിയാണെങ്കില്‍ സത്യസന്തമായി പണിയെടുക്കും. തൊഴിലുടമയാണെങ്കില്‍ മാന്യമായ വേദനം നല്‍കും .
മുതലാളിയാണെങ്കില്‍ ഉധാരത കാണിക്കും. ദരിദ്രനാണെങ്കില്‍ മാന്യതവിടാതെ
ജീവിക്കും. ന്യായാധിപനാണെങ്കില്‍ നീതി നടത്തും. സാക്ഷിയാണെങ്കില്‍ സൂക്ഷ്മത പുലര്‍ത്തും. നേതാവാണെങ്കില്‍ വിനീതനായിരിക്കും. ഭരണാതികാരിയാണെങ്കില്‍
ദയാമാനനും അദ്ദ്യാപകനാണെങ്കില്‍ മാതൃകായോഗ്യനുമായിരിക്കും.
വിദ്ധ്യാര്‍ത്തിയണെങ്കില്‍ വിക്ഞാനതല്‍പരനും ശാസ്ത്രക്ഞാനാണെങ്കില്‍ കരുത്തനും സാങ്കേതിക വിധക്തനാണെങ്കില്‍ സാമൂഹിക പ്രതിബദ്ധത
ഉള്ളവനുമായിരിക്കും. കരുത്തനാണെങ്കില്‍ കരുണ കാണിക്കും. രോഗിയാണെങ്കില്‍
ക്ഷമ കാണിക്കും. ഭര്‍ത്താവാണെങ്കില്‍ സ്നേഹ നിധിയായിരിക്കും.
ഭാര്യാണെങ്കില്‍ അനുസരണ ശീലയും. ഉദ്ധ്യോകസ്തനാണെങ്കില്‍
കൃത്യനിര്‍വഹണത്തില്‍ നിഷ്ട്ട പാലിക്കും. പൊതുമുതലിന്‍റെ
കാവല്‍കാരനെങ്കില്‍ കണിശത കാണിക്കും. പണ്ഡിതനാണെങ്കില്‍ പക്വത കാണിക്കും.
പാമാരനാണെങ്കില്‍ സത്യന്വേഷകനായിരിക്കും. അപദ്ധം പറ്റിയാല്‍
പശ്ചാത്തപിക്കും. തെറ്റു ചെയ്താല്‍ മാപിരക്കും.
മനസ്സാണ് മിക്ക നീച പ്രവര്‍ത്തികളും നമ്മെകൊണ്ടു
ചെയ്യിപ്പിക്കുന്നതെന്ന് നാം മനസ്സിലാക്കണം. ഉയര്‍ന്ന ചിന്തയും ശുഭ
പ്രതീക്ഷയും നാം കൈവിടാതെ സൂക്ഷി കേണ്ടതാവുന്നു. മനസ്സില്‍ സ്നേഹം
സൂക്ഷിക്കാത്ത, സഹജീവികളോട് സ്നേഹം പുലര്‍ത്താത്ത ഒരുത്തനും
മനുഷ്യനാവാന്‍ കയിയില്ല. സ്നേഹം കൈമാറുമ്പോള്‍ അത് കൊടുക്കന്ന ആള്‍ക്കും
സ്വീകരിക്കുന്ന ആള്‍ക്കും മനുഷ്യത്വത്തെ വികാസം പ്രാപിക്കുന്നതിന്
കാരണമാവുന്നു.നാമെത്ര ശക്തനയാലും സ്നേഹിക്കുമ്പോള്‍ ഏറ്റവും ദുര്‍ബലനാവുന്നു. എന്നാല്‍,
അശക്തനായ ഏതൊരാളുടെയും ശക്തി സ്നേഹം തന്നെയാണ്.